Description:
നവോദയ എൻട്രൻസ് സ്പെഷ്യൽകോച്ചിംഗ് ക്ലാസ്സുകൾ.
എന്താണ് ജവഹർ നവോദയ??
സൗജ്യമായി പഠനവും താമസവും ലഭ്യമാകുന്നു എന്നതാണ് ജവഹര്‍ നവോദ വിദ്യാലയങ്ങളുടെ പ്രത്യേകത. പഠനം, ഹോസ്റ്റല്‍, യൂണിഫോം, ടെക്‌സ്റ്റ്ബുക്കുകള്‍ എന്നിവ സൗജന്യമായിരിക്കും. ഇവിടെ 6 മുതൽ 12 വരെയുള്ള ക്ലാസുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് 12-ാം ക്ലാസ്സ് വരെ സി.ബി.എസ്.ഇ സിലബസിലാകും പഠനം. ആകെയുള്ള സീറ്റില്‍ 75 ശതമാനം ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ക്കായാണ് നീക്കി വെച്ചിട്ടുള്ളത്.
ആറാം ക്ലാസ്സില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് 12-ാം ക്ലാസ്സ് വരെ സ്‌കൂളില്‍ തുടരാം. ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാസം 600 രൂപ അടയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ എസ്.സി/എസ്.ടി വിഭാഗക്കാര്‍, പെണ്‍കുട്ടികള്‍, ബി.പി.എല്‍ വിഭാഗക്കാര്‍ എന്നിവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിദ്യാഭ്യാസാനുകൂല്യത്തിന് അർഹതയുള്ള സർക്കാർ ജീവനക്കാരുടെ മക്കൾ മാസം 1500 രൂപ ഫീസ് നൽകണം. എട്ടുവരെയുള്ള ക്ലാസ്സുകളിലെ പഠനം മാതൃഭാഷയിലോ പ്രാദേശികഭാഷയിലോ ആയിരിക്കും. അതിനുശേഷം കണക്കിനും സയൻസിനും ഇംഗ്ളീഷും സോഷ്യൽ സയൻസിന് ഹിന്ദിയുമായിരിക്കും മാധ്യമം.
പരീക്ഷാ ഘടന.
രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് പ്രവേശന പരീക്ഷ. രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ നടക്കും. മൂന്ന് സെക്ഷനുകളടങ്ങിയ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളായിരിക്കും. മൊത്തം മാര്‍ക്ക് -100, ചോദ്യങ്ങളുടെ എണ്ണം- 80. മെന്റല്‍ എബിലിറ്റി ടെസ്റ്റ് -40 ചോദ്യങ്ങള്‍- 50 മാര്‍ക്ക് - 60 മിനിറ്റ്, അരിത്തമെറ്റിക് ടെസ്റ്റ്- 20 ചോദ്യങ്ങള്‍- 25 മാര്‍ക്ക്- 30 മിനിറ്റ്, ലാങ്ക്വേജ് ടെസ്റ്റ്-20 ചോദ്യങ്ങള്‍ -25 മാര്‍ക്ക് - 30 മിനിറ്റ്. ഇതാണ് പരീക്ഷയുടെ ഘടന. Contact Information
Location
Perumannoor, Valakom, Kollam
Phone
9447997270
Email
1638244906@ezzads.com
₹
1000 per month