Certificate Program in Medical Scribing

Ernakulam, Alappuzha
19th Nov, 2021
Views: 482
Description:
പുതിയ തലമുറയുടെ ന്യൂ ജനറേഷൻ കോഴ്സ് മെഡിക്കൽ സ്ക്രൈബിങ് പുരോഗമനപരമായ മാറ്റങ്ങളുടെ കാലഘട്ടങ്ങളിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അവിടെ മാറി ചിന്തിക്കുന്നവന് മാത്രമേ വിജയത്തിലെത്താൻ സാധിക്കുകയുള്ളൂ. വിദ്യാഭ്യാസം അനിവാര്യതയും അവകാശവുമായ ഇന്ന്, എന്തിനാണ് നിങ്ങൾ വിദ്യാഭ്യാസം നേടുന്നത് എന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമേ ഉണ്ടാകുന്നുള്ളൂ, 'നല്ലൊരു ജോലി'!! പക്ഷേ നമ്മുടെ നാട്ടിൽ ഇന്ന് നിലനിൽക്കുന്ന പല പരമ്പരാഗത കോഴ്സുകൾക്കും, 'നല്ലൊരു ജോലി' എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കുന്നില്ല എന്നത് വേദനിപ്പിക്കുന്ന സത്യമാണ്. ലക്ഷങ്ങൾ മുടക്കിയിട്ടും, വിദേശത്ത് പോയി പഠിച്ചിട്ടും നമ്മുടെ നാട്ടിൽ തൊഴിൽരഹിതരുടെ എണ്ണം കൂടി വരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഉയർന്ന ശമ്പളവും നല്ലൊരു ഭാവിയും വാഗ്ദാനം ചെയ്യുന്ന "ന്യൂ ജനറേഷൻ" കോഴ്സുകളിലേക്ക് കളംമാറ്റി ചുവട്ടിലാകും ഇനിയുള്ള കാലത്തേക്ക് നല്ലത് എല്ലാവർഷവും ലക്ഷക്കണക്കിനു ആളുകൾ ഏതെങ്കിലും ഒരു ബിരുദം പൂർത്തിയാക്കി പഠിച്ച ഇറങ്ങുന്നുണ്ട്, അതിൽ 15 ശതമാനം ആളുകൾക്ക് മാത്രമേ തൊഴിൽ ലഭിക്കുന്നുള്ളൂ അങ്ങനെയെങ്കിൽ എന്താണ് നമ്മുടെ വിദ്യാഭ്യാസത്തിൻറെ പ്രശ്നം? അറിവ് പാഠപുസ്തകത്തിൽ മാത്രമായി ഒതുങ്ങി പോകുന്നു, പാട്ട് പുസ്തകത്തിൽ എഴുതിവച്ചിരിക്കുന്നത് മനപാഠമാക്കി പരീക്ഷയെഴുതി പാസായി വരുന്നവരെ ഇന്ന് സ്ഥാപനങ്ങൾക്ക് ഒന്നും വേണ്ട. അവർക്ക് വേണ്ടത് കഴിവും പ്രായോഗിക അറിവുമുള്ള തലമുറയെയാണ്. എല്ലാ വർഷവും പ്രാഥമിക നിലവാരമില്ലാത്ത ഒരു വലിയ സമൂഹം സൃഷ്ടിക്കപ്പെടുമ്പോൾ, വിദ്യാഭ്യാസ മേഖലയിലെ ഈ മുരടിപ്പിനും ഉത്തരമാണ് മെഡിക്കൽ സ്ക്രൈബിങ് കോഴ്സുകൾ.പഠനത്തിനായി മൂന്ന് നാല് വർഷത്തെ കാത്തിരിപ്പില്ല, ഫീസ് താരതമ്യേന കുറവ്, കൂടാതെ 100% നിയമനം ഇതൊക്കെയാണ് മെഡിക്കൽ സ്ക്രൈബിങ് ഇന്ന് പ്രത്യേകത.ഇനി എന്താണ് ഈ മെഡിക്കൽ സ്ക്രൈബിങ്? സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആശുപത്രിയിൽ ഒരു ഡോക്ടർ രോഗിയെ പരിശോധിക്കുമ്പോൾ സാധാരണയായി ഒരു ശബ്ദലേഖന സംവിധാനം കമ്പ്യൂട്ടറിനോട് ബന്ധപ്പെടുത്തി പ്രവർത്തിക്കുന്ന ഉണ്ടാവും. അതുവഴി ഡോക്ടറും രോഗിയും തമ്മിലുള്ള സംഭാഷണം ആലേഖനം ചെയ്യപ്പെടുന്നു. പിന്നീട് ഇത് ഡോക്യുമെന്റ് ആയി സൂക്ഷിക്കുന്നു.ഇവിടെയാണ് ഒരു മെഡിക്കൽ സ്ക്രൈബിങ് സ്പെഷലിസ്റ്റിനെ ആവശ്യകഥ. മെഡിക്കൽ രേഖകൾ എഴുതി തയ്യാറാക്കുകയാണ് ജോലി. അതോടൊപ്പം രോഗിയുടെ ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ്( EHR) തയ്യാറാക്കുക, തയ്യാറാക്കിയ വിവരങ്ങൾ ഡോക്ടർക്ക് നൽകുക. ഡോക്ടറുടെ നിർദ്ദേശങ്ങൾ കുറിക്കുക, സ്പീച് റെക്കഗ്നിഷൻ ടെക്നോളജിയിലൂടെ ലഭിക്കുന്ന ഡോക്യുമെന്റുകൾ പരിശോധിക്കുക എന്നവയാണ് ജോലികൾ. വൈദ്യശാസ്ത്രവുമായി പരിചയവും ഭാഷാപരിജ്ഞാനവും, കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള കഴിവും അത്യാവശ്യമാണ്. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ ഈ സംവിധാനത്തിന് വളരെ പ്രാധാന്യമുണ്ട്.ഇന്ത്യയിൽ മെഡിക്കൽ സ്ക്രൈബിങ് വൻ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ഇൻഷുറൻസ് അധിഷ്ഠിത ചികിത്സ സേവനം ഇതിൻറെ ആവശ്യകത വർദ്ധിപ്പിക്കുന്നു. ' Doctors save lives,Scribes save doctors' ഈ പ്രയോഗത്തിൽ നിന്നുതന്നെ ഒരു മെഡിക്കൽ സ്ക്രൈബിന്റെ പ്രാധാന്യം മനസ്സിലാവുന്നതാണ്. ചുരുക്കി പറഞ്ഞാൽ വരാനാകാത്ത അവസരങ്ങളാണ് മെഡിക്കൽ സ്ക്രൈബിങ് മുന്നോട്ട് വെക്കുന്നത്. വെറും ഒൻപത് മാസത്തെ പഠനം കൊണ്ട് പ്രതിമാസം 38,000 രൂപയാണ് ശമ്പളം, ഇതോടൊപ്പം പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ആദ്യത്തെ 4 മാസത്തെ ഒന്നാംഘട്ട പരിശീലനം കഴിയുമ്പോൾ 15000 രൂപയോളം പ്രതിമാസം സ്റ്റൈപ്പന്റ്ഉം ലഭിക്കുന്നു. ഇതിനെല്ലാം പുറമേ പഠനം പൂർത്തിയാക്കി ജോലി തരുന്നതിൽ സി പി എം എസ്(സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ മെഡിക്കൽ സ്ക്രൈബിങ്) പരാജയപ്പെട്ടാൽ പഠനത്തിനായി മുടക്കിയ മുഴുവൻ തുകയും തിരിച്ചു നൽകുന്നതാണ്. കേൾക്കുമ്പോൾ അത്ഭുതമായി തോന്നാം പക്ഷേ ഇതാണ് സത്യം. ഇനി നിങ്ങൾക്ക് തീരുമാനിക്കാം എന്തു പഠിക്കണം എങ്ങനെ പഠിക്കണം പക്ഷേ ഇന്നത്തെ നിങ്ങളുടെ തീരുമാനമാകും നാളത്തെ നിങ്ങളുടെ ഭാവി.
Contact Information
Location Alappuzha, Alappuzha, Ernakulam
Phone 9447787833
Email starmedixscribing@gmail.com